HOME
DETAILS
MAL
പുകയില വില്പന: മൂന്നുപേര്‍ക്കെതിരേ കേസ്
backup
August 03 2017 | 18:08 PM
ഗൂഡല്ലൂര്‍: എരുമാടില്‍ പുകയില വില്പന നടത്തിയ മൂന്ന് പേര്‍ക്കെതിരേ കേസെടുത്തു. എരുമാട് സ്കൂളിനടുത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയ ജോര്‍ജ് (53), അഷ്റഫ് (30), കരീം (51) എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയ്ക്കടുത്ത് പുകയില ഉല്പ്പപന്നങ്ങള് വില്‍പ്പന നടത്തുന്നത് തമിഴ്നാട്ടില്‍ കര്‍ശനമായി നിരോധിച്ചിരുന്നു. എരുമാട് ഭാഗത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകയില ഉല്പന്നങ്ങള് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സി.ഐ ശക്തിവേലു എസ്.ഐമാരായ നിക്കോളസ് ജെയന്‍, ശശി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് കടകളില്‍ നിന്നായി 25 കെട്ട് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."