ജന്‍ ഔഷധി കേന്ദ്രം നാളെ പ്രവര്‍ത്തനം തുടങ്ങും
കല്‍പ്പറ്റ: നന്മ ചാരിറ്റബിള്‍ സൊസൈറ്റി കമ്പളക്കാട് ടൗണില്‍ പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രം തുറക്കുന്നു. ഇതിന്റെ ഉദ്ഘാടനം രാവിലെ 10.30ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ കെ.കെ മുത്തലിബ് ഹാജി, എം. വേലായുധന്‍, പി.സി ഇബ്രാഹിം ഹാജി, സി. രവീന്ദ്രന്‍, സലിം കടവന്‍, ബേബി പുന്നയ്ക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നന്മ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഔഷധി കേന്ദ്രയില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ 75 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ആദ്യവില്‍പന നടത്തും. ശങ്കര്‍ സിമന്റ് വൈസ് പ്രസിഡന്റ് അനില്‍ പി. വാര്യര്‍, രാംകോ സിമെന്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം. ഗോപകുമാര്‍, കൈരളി ടി.എം.ടി എം.ഡി പഹലിഷ, വജ്രം ടി.എം.ടി സ്റ്റീല്‍ബാര്‍ ഡയരക്ടര്‍ നവാസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം പി. ഇസ്മയില്‍, കെ.കെ അഹമ്മദ് ഹാജി, എം. വേലായുധന്‍, കെ.വി പോക്കര്‍ ഹാജി, പള്ളിയറ രാമന്‍, ഡോ. അമ്പി ചിറയില്‍, എ അനന്തകൃഷ്ണന്‍ ഗൗഡര്‍, പി.ടി അഷ്‌റഫ്, വി.പി യൂസുഫ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."