കോഴിക്കോടിന് കാലിടറി, കിരീടം പാലക്കാട്ടേക്ക്
ആലപ്പുഴ: കിരീടനേട്ടത്തിൽ തുടർച്ചയായ 12 വർഷത്തെ കുത്തകക്കു വിരാമം. 59 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം പാലക്കാടിന്. 930 പോയിന്റുമായി കുതിച്ച പാലക്കാടിന്റെ മുന്നിൽ മൂന്നു പോയിന്റുകൾക്ക് കോഴിക്കോട് മുട്ടുകുത്തി .കോഴിക്കോടിന് രണ്ടാം സ്ഥാനത്തു നിലയുറപ്പിക്കേണ്ടി വന്നു. പ്രളയ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വർണ കിരീടം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പുലർച്ചെ ആണ് അവസാന പോയിന്റ് നില പുറത്തുവന്നത്. അടുത്ത കലോത്സവത്തിനു കാസർക്കോട് സാക്ഷിയാകും
പാലക്കാട് :930
കോഴിക്കോട് :927
തൃശ്ശൂർ :903
കണ്ണൂർ :901
മലപ്പുറം :895
എറണാകുളം :886
ആലപ്പുഴ :870
കൊല്ലം : 862
തിരുവനന്തപുരം :858
കാസർകോട് :839
വയനാട് :834
കോട്ടയം : 829
പത്തനംതിട്ട :770
ഇടുക്കി :706
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."