വനപാലകര്‍ കലക്ടറേറ്റ് ധര്‍ണ നടത്തി
കല്‍പ്പറ്റ: വനപാലകരോട് വനം വകുപ്പും സര്‍ക്കാരും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിലേക്ക് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ (കെ.എഫ്.പി.എസ്.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
സംസ്ഥാനത്തെ വന സംരക്ഷണ ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന എട്ട് മണിക്കൂര്‍ ജോലി ക്ലിപ്തത, ഡ്യൂട്ടി ഓഫ്, ജില്ലയിലെ ഒഴിവുകള്‍ നികത്തുക, നിര്‍മാണം പൂര്‍ത്തീകരിച്ച ഫോറസ്റ്റ് സ്റ്റേഷന്‍ പുതിയ തസ്തികകള്‍ സ്യഷ്ടിച്ച് ഉടന്‍ ആരംഭിക്കുക, റെയ്ഞ്ച് ഓഫിസര്‍ തസ്തികയിലേക്ക് 50 ശതമാനം പ്രൊമോഷന്‍ ക്വാട്ട അനുവദിച്ചും റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍മാരെ തസ്തിക മാറ്റം അനുവദിച്ചും സ്‌പെഷല്‍ റൂള്‍, സബോര്‍ഡിനേറ്റ് സര്‍വിസ് റൂള്‍ എന്നിവയില്‍ ഭേദഗതി വരുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ സുന്ദരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം. മനോഹരന്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടറി കെ. ആനന്ദന്‍, ഫോറസറ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷന്‍ ഉത്തര മേഖലാ സെക്രട്ടറി എം. പത്മനാഭന്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.സി സത്യന്‍, കെ.എഫ്.പി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം എ. നിജേഷ്, കൗണ്‍സില്‍ അംഗങ്ങളായ കെ.പി ശ്രീജിത്ത്, എന്‍.ആര്‍ കേളു, എ.എന്‍ സജീവന്‍, പി.കെ സഹദേവന്‍, എ.ആര്‍ സിനു സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ബീരാന്‍കുട്ടി സ്വാഗതവും ജില്ലാ ട്രഷറര്‍ പി.കെ ജീവരാജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."