സഊദിയില്‍ ഫെയ്‌സ്ബുകില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത മലയാളി യുവാക്കള്‍ക്കെതിരെ കേസ്
ിദ്ദ: സഊദിയില്‍ കുട്ടികളുള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ ഫെയ്‌സ്ബുകില്‍ പോസ്റ്റ് ചെയ്ത മലയാളി യുവാക്കള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ഫെയ്‌സ് ബുക്ക് അധികൃതര്‍ സഊദി പ്രോസിക്യൂഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. തൃശൂര്‍ സ്വദേശിയെയാണ് സംഭവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഉപയോഗിച്ചിരുന്ന എസ്.ടി.സി ഇന്റര്‍നെറ്റ് ടെലിഫോണ്‍ നമ്പറും കണക്ഷന്‍ എടുക്കാന്‍ നല്‍കിയിരുന്ന ഐ.ഡിയുടെ പകര്‍പ്പും സഹിതമാണ് ഫെയ്‌സ് ബുക്ക് അധികൃതര്‍ സഊദി പ്രോസിക്യൂഷന് പരാതി നല്‍കിയത്. അന്വേഷണ വിഭാഗം ഇദ്ദേഹത്തെയും തുടര്‍ന്ന് ഇയാളുടെ ഇന്റര്‍നെറ്റ് വൈഫൈ ഷെയര്‍ ചെയ്തു ഉപയോഗിച്ചിരുന്നവരെയും ചോദ്യം ചെയ്യുകയും കേസെടുക്കുകയുമായിരുന്നു. അറസ്റ്റിലായ മറ്റുള്ളവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കുട്ടികളുമായി ബന്ധപെട്ട അശ്ലീല വീഡിയോകള്‍ ആസ്വദിക്കുന്നതും, പ്രചരിപ്പിക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ തന്നെ കുറ്റകരമാണ്.
അതേ സമയം അല്‍ അഹ്‌സയില്‍ ഒരു ബംഗ്ലാദേശുകാരനെയും കഴിഞ്ഞ ദിവസം സമാനമായ കേസില്‍ പിടികൂടിയിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇയാളെ കുടുക്കിയത്. ഇദ്ദേഹത്തിന്റെ പേരിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ സ്വന്തം നാട്ടുകാര്‍ ഷെയര്‍ ചെയ്തുപയോഗിക്കുകയും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. എന്നാല്‍ കണക്ഷന്‍ സ്വന്തം പേരിലായതാണ് അദ്ദേഹം ജയിലിലാകാന്‍ കാരണം. നേരത്തെ റിയാദില്‍ യമനികളായ രണ്ട് പേര്‍ക്ക് വൈഫൈ നല്‍കിയ മലയാളിയും കേസില്‍ കുടുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."