ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കമ്മ്യൂണിറ്റി വെൽഫെയർ കോൺസലായി ഹംന മറിയം ചുമതലയേറ്റു
റിയാദ്: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കമ്മ്യൂണിറ്റി വെൽഫെയർ കോൺസലായി മലയാളിയായ ഹംന മറിയം ചുമതലയേറ്റു. കോൺസൽ മോയിൻ അഖ്‌തർ ദൽഹി വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്നാണ് നിയമനം. 2017 കേഡറിലെ ഐ.എഫ്.എസുകാരിയായ ഇവർ പാരീസ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് സഊദിയിലേക്ക് നിയമനം. ഇതോടെ ജിദ്ദ കോൺസുലേറ്റിലെ ഇന്ത്യൻ ഫോറിൻ സർവ്വീസിലെ ആദ്യ വനിത ഉദ്യോഗസ്ഥയായി ഹംന മാറി. തെലങ്കാന ഐ എ എസ് കേഡറിലെ അബ്‌ദുൽ മുസമ്മിൽ ഖാന്റെ ഭാര്യയാണ് ഹംന മറിയം. കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദഗ്‌ധൻ ടി.പി.അഷ്‌റഫിന്റേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിയോളജിസ്റ്റ് ഡോ: പി.വി.ജൗഹറയുടേയും മകളാണ് ഹംന.
ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരിക്കെയാണ് 28-ാം റാങ്കുകാരിയായി രണ്ടുവര്‍ഷം മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്. ഐ.എഫ്.എസ് നേടുന്ന രണ്ടാമത്തെ മലയാളി മുസ്ലിം വനിത കൂടിയാണ് കോഴിക്കോട് കാരിയായ ഹംന മറിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."