HOME
DETAILS

അന്താരാഷ്ട്ര ചക്ക മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍

  
backup
August 03 2017 | 18:08 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95-%e0%b4%ae%e0%b4%b9%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8

 

അമ്പലവയല്‍: ചക്കയുടെ ഉല്‍പാദനം, മൂല്യവര്‍ധനം, വിപണനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഈമാസം ഒന്‍പതു മുതല്‍ 14 വരെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല ജാക്ക് ഫെസ്റ്റ്-2017ന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഇന്ത്യയില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവത്തിനാണ് പൂപ്പൊലി ദേശീയ പുഷ്പമേളയിലൂടെ പ്രശസ്തമായ കാര്‍ഷിക ഗവേഷണ കേന്ദ്രം വേദിയാവുന്നത്. 

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്‌സ് നെറ്റ്‌വര്‍ക്ക്, ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ്, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. മലേഷ്യയില്‍ നിന്നുള്ള ട്രോപ്പിക്കല്‍ ഫ്രൂട്‌സ് നെറ്റ്‌വര്‍ക്കാണ് ശില്‍പശാലയുടെ സഹപ്രായോജകര്‍.
ചക്കയുടെ അതുല്യമായ പോഷക മൂല്യങ്ങളെയും വൈവിധ്യമാര്‍ന്ന ഉപയോഗ രീതികളെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ അനന്തമായ വിപണന സാധ്യതകളെയും കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള വിവിധ ഏജന്‍സികള്‍ ഒരുക്കുന്ന അഞ്ഞൂറോളം സ്റ്റാളുകള്‍ മേളയുടെ ഭാഗമാണ്. മിനി പൂപ്പൊലി കലാസാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവയൊക്കെ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഒന്‍പതിന് തുടങ്ങുമെങ്കിലും 11നാണ് ഔദ്യോഗിക ഉദ്ഘാടനം. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കൃഷി മന്ത്രാലയ പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാല പ്രതിനിധികള്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കുമെന്ന് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. രാജേന്ദ്രന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago