HOME
DETAILS

മഴ കനിഞ്ഞില്ല; അപ്പപ്പാറയില്‍ ഉണങ്ങിയത് 120 ഏക്കര്‍ പാടം

  
backup
August 03 2017 | 18:08 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1

തോല്‍പ്പെട്ടി: മഴയുടെ അഭാവത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ബാഗേരിയില്‍ 120 ഏക്കര്‍ വരുന്ന പാടം ഉണങ്ങി. നാട്ടിപ്പണി നടത്താനാകാത്തവിധം വയലില്‍ ഉണ്ടായ നിര്‍ജലീകരണം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. ഞാറ് പറിക്കാനും നാട്ടാനും കഴിയാത്ത സാഹചര്യത്തില്‍ കൃഷിപ്പണി നിര്‍ത്തിവച്ചിരിക്കയാണ് കര്‍ഷകര്‍. ഒരാഴ്ചയ്ക്കുള്ളില്‍ ആവശ്യത്തിനു മഴ ലഭിച്ചില്ലെങ്കില്‍ നഞ്ചകൃഷി ഉപേക്ഷിക്കേണ്ടിവരും. ഇത് കനത്ത നഷ്ടത്തിനു കാരണമാകും. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാടം പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ ഒരൂക്കം നടത്തിയ യുവകര്‍ഷക സംഘങ്ങള്‍ ഗതികേടിലാണ്.
കടം വാങ്ങിയ പണമാണ് ഇവരില്‍ പലരും കൃഷിയില്‍ മുടക്കിയത്. ബാഗേരിക്കു പുറമേ കോട്ടമൂല, തോല്‍പ്പെട്ടി, കക്കേരി, ബാവലി, പുല്‍മുണ്ട, വാശേരി പ്രദേശങ്ങളിലെ പാടങ്ങളും ഉണക്കിന്റെ പിടിയിലാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് കര്‍ക്കടകത്തില്‍ ഇത്തരത്തില്‍ കാലാവസ്ഥ പിഴവെന്ന് അപ്പപ്പാറയിലെ കര്‍ഷകന്‍ നഞ്ചു പറഞ്ഞു.
മഴ തകര്‍ത്തുപെയ്യേണ്ട മാസത്തില്‍ തോടുകളില്‍ നീരൊഴുക്ക് നിലച്ചത് ഗൗരവത്തോടെ കാണ്ടേണ്ടതുണ്ടെന്ന് യുവകര്‍ഷകന്‍ സന്തോഷ് അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago