HOME
DETAILS

പൗരത്വ ബില്ലിനെതിരെ ക്യാംപസ്: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍, ലാത്തിചാര്‍ജ്ജ്, സംഘര്‍ഷം

  
backup
December 13 2019 | 12:12 PM

cab-protest-comes-to-the-capital-jamia-under-lockdown

 

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം ഡല്‍ഹിയിലെത്തിയത് ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളിലൂടെ. പ്രധാന കവാടത്തിനു മുന്നില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടി പ്രതിഷേധിച്ചു. ഇതോടെ റോഡ് സ്തംഭിക്കുകയും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/WhatsApp-Video-2019-12-13-at-5.42.59-PM.mp4"][/video]

 

വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിചാര്‍ജ്ജ് നടത്തി. നിരവധി വിദ്യാര്‍ഥികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായെന്ന് ആരോപിച്ച് പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധ മാര്‍ച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് തടയാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. നിരവധി വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

 

'യൂനിവേഴ്‌സിറ്റി ക്യാംപസില്‍ നിന്ന് പാര്‍ലമെന്റിലേക്ക്' എന്നാണ് വിദ്യാര്‍ഥികള്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അധികദൂരം കടക്കാന്‍ പൊലിസ് അനുവദിച്ചില്ല. യൂനിവേഴ്‌സിറ്റിക്ക് അടുത്തു തന്നെ തടയുകയും ഇതോടെ സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/WhatsApp-Video-2019-12-13-at-5.53.33-PM.mp4"][/video]

 

 

രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നത്. മാര്‍ച്ച് തടയാന്‍ പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ വിദ്യാര്‍ഥികള്‍ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പൊലിസ് തടയുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു. ഇതോടെ ക്യാംപസിനുള്ളിലേക്ക് വിദ്യാര്‍ഥികള്‍ പിരിഞ്ഞെങ്കിലും ക്യാംപസിനുള്ളിലേക്ക് പൊലിസ് കണ്ണീര്‍വാതക പ്രയോഗം നടത്തി.

 

പ്രക്ഷോഭത്തെ തുടര്‍ന്ന് ഡെല്‍ഹി മെട്രോ പട്ടേല്‍ ചൗക്കിലെയും ജന്‍പതിലെയും കവാടങ്ങള്‍ അടച്ചിട്ടു. ഈ സ്റ്റേഷനുകളില്‍ മെട്രോ ട്രെയിനുകള്‍ നിര്‍ത്താതെ ഓടി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago