ജലസേചന പദ്ധതി നടപ്പായില്ല; മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫിസില്‍ കുത്തിയിരിപ്പ് സമരം
സുല്‍ത്താന്‍ ബത്തേരി: ചേകാടിയിലെ നെല്‍കര്‍ഷകര്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. പാടത്ത് ജലസേചനം നടത്താന്‍ ഒരുകോടി 65ലക്ഷം രൂപ മുടക്കി സ്ഥാപിച്ച പദ്ധതി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകരുടെ കുത്തിയിരിപ്പ് സമരം. പദ്ധതി മുടങ്ങിയതോടെ 250 ഏക്കര്‍ പാടത്ത് നെല്‍കൃഷി മുടങ്ങിയതാണ് കര്‍ഷകരെ സമരത്തിനിറക്കിയത്. ഇന്നലെ രാവിലെ 11ഓടെയാണ് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍സ്‌റ്റേഷനിലെ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് ഓഫിസിലേക്ക് കര്‍ഷകരെത്തിയത്. ചേകാടി പാടശേഖരത്തില്‍ രണ്ടുവര്‍ഷം മുന്‍പ് മൂന്ന് മോട്ടോറുകള്‍ സ്ഥാപിക്കുകയും മൂന്ന് കിലോമീറ്റര്‍ കനാലും 850 മീറ്റര്‍ പൈപ്പ്് ലൈനും സ്ഥാപിച്ചിരുന്നു. പദ്ധതി പ്രവര്‍ത്തിക്കാന്‍ ഇനി 450 മീറ്റര്‍ ദൂരം മാത്രം വൈദ്യുതി എത്തിയാല്‍ മതി. എന്നാല്‍ ഇത് രണ്ടുവര്‍ഷമായിട്ടും നടപ്പാക്കാത്തത് കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു.
പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഇറിഗേഷന്‍ വകുപ്പും വൈദ്യുതി ബോര്‍ഡും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ്. വൈകിട്ട് ഓഫിസ് സമയം കഴിഞ്ഞിട്ടും പ്രതിഷേധവുമായി ഓഫിസിലിരുന്ന കര്‍ഷകരെ തഹസില്‍ദാരെത്തിയാണ് പിന്തിരിപ്പിച്ചത്. പ്രശ്‌നത്തിന് ഇന്ന് കലക്ടറുമായി നടക്കുന്ന ചര്‍ച്ചയില്‍ താല്‍ക്കാലിക പരിഹാരം ഉണ്ടാകാമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."