പയ്യമ്പള്ളിയില്‍ കാട്ടാനാക്രമണം: മൂന്നുപേര്‍ക്ക് പരുക്ക്
മാനന്തവാടി: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്ക്. പയ്യമ്പള്ളി സ്വദേശികളായ മുട്ടത്ത് കുടിയില്‍ ജെയിംസ്(55), കുഴിവാഴക്കാലയില്‍ ടൈറ്റസ്(45), പാട്ടുപ്പാറ സണ്ണി(45) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പുല്ല് പറിക്കാന്‍ പോയ ജെയിംസിനെ രാവിലെ ഏഴോടെ മലയില്‍ പീടിക കനാലിന് സമീപം ആന ആക്രമിക്കുകയായിരുന്നു. ഇയാളുടെ നെഞ്ച്, വയറ്, കാല്‍മുട്ട് എന്നിവിടങ്ങളില്‍ പരുക്കേറ്റു. ഇയാള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജെയിംസിനെ ആക്രമിക്കുന്നത് കണ്ട് ഓടിരക്ഷപ്പെടുന്നതിനിടയില്‍ വീണാണ് മറ്റ് രണ്ടുപേര്‍ക്കും പരുക്കേറ്റത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കുറുകളോളമാണ് കൊമ്പന്‍ പയ്യമ്പള്ളിയിലെ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളില്‍ തമ്പടിച്ചത്. മാനന്തവാടി സി.ഐ പി.കെ മണി, എസ്.ഐ രതീഷ് തെരുവത്ത്പീടികയില്‍, തൃശ്ശിലേരി സെക്ഷന്‍ ഫോറസ്റ്റര്‍ പി.കെ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും, വനപാലകരും രാത്രി വൈകിയും കൊമ്പനെ തുരത്തി കാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ്, കൗണ്‍സിലര്‍മാരായ പി.ടി ബിജു, വര്‍ഗീസ് ജോര്‍ജ് തുരുത്താനുള്ള വനപാലകര്‍ക്ക് നേരെയും നാട്ടുകാര്‍ക്ക് നേരെയും ആന പല തവണ പാഞ്ഞടുത്തു. പരിഭ്രാന്തനായ ഒറ്റയാന്‍ കൃഷിയും വ്യാപകമായി നശിപ്പിച്ചു. നിരവധി പേരുടെ വാഴ, ഇഞ്ചി, തെങ്ങ്, കാപ്പി എന്നിവയാണ് നശിപ്പിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."