കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു; പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. പാര്‍ട്ടി എന്‍.ഡി.എ വിടുന്നതിന്റെ മുന്നോടിയായിട്ടാണ് കുശ്വാഹ രാജിവെച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് രാജി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നു ചേരുന്ന എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുശ്വാഹ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
നിതീഷിന്റെ വിശ്വസ്തനായിരുന്ന ഉപേന്ദ്ര കുശ്‌വാഹ 2013ല്‍ ജെ.ഡി.യു.വില്‍നിന്നു രാജിവെച്ചാണ് ആര്‍.എല്‍.എസ്.പി. രൂപവത്കരിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി എന്‍.ഡി.എ.യുടെ ഭാഗമായി. ആ സമയം ജെ.ഡി.യു. എന്‍.ഡി.എ.യ്ക്ക് പുറത്തായിരുന്നു. ആ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എല്‍.എസ്.പി.ക്ക് മൂന്നു സീറ്റു ലഭിച്ചു.
കഴിഞ്ഞവര്‍ഷമാണ് ആര്‍.ജെ.ഡി.യുമായി പിരിഞ്ഞ് ജെ.ഡി.യു. എന്‍.ഡി.എ.യിലെത്തിയത്. തുടര്‍ന്ന് എന്‍.ഡി.എ.യുടെ ഭാഗമായി സംസ്ഥാനഭരണം പങ്കിട്ടു. ജെ.ഡി.യു എന്‍.ഡി.എയില്‍ തിരിച്ചെത്തിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളു എന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചത്. ഇതാണ് എന്‍.ഡി.എ വിടാന്‍ ആര്‍.എല്‍.എസ്.പിയെ പ്രേരിപ്പിച്ചത്. ജെ.ഡി.യു വിട്ട ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുമായി ലയിക്കാനും നീക്കങ്ങള്‍ ഉണ്ടെന്നാണ് ആര്‍.എല്‍.എസ്.പി നേതൃത്വം നല്‍കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."