വത്സന് തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
തലശ്ശേരി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ 52കാരിയെ തടഞ്ഞ കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി നല്കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് മാറ്റി. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
നവംബര്‍ അഞ്ചിന് ശബരിമല സന്നിധാനത്ത് ബന്ധുവിന്റെ കുട്ടിയുടെ ചോറൂണിനെത്തിയ 52കാരിയെ തടഞ്ഞ സംഭവത്തില്‍ വത്സന് തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എന്നിവര്‍ക്കെതിരേ സന്നിധാനം പൊലിസാണ് കേസെടുത്തത്. ജാമ്യം നിഷേധിക്കുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തത്. സന്നിധാനത്തെത്തിയ സ്ത്രീയെ തടയാന്‍ മുന്‍കൂട്ടിയുള്ള തീരുമാനം ഉണ്ടായിരുന്നില്ലെന്നും യുവതീപ്രവേശന വിഷയം സംബന്ധിച്ച പ്രതിഷേധത്തിനിടെ അയ്യപ്പഭക്തര്‍ തടയുകയായിരുന്നെന്നും ഇതില്‍നിന്ന് പ്രതിഷേധക്കാരെ താന്‍ പിന്തിരിപ്പിക്കുകയായിരുന്നെന്നും ജാമ്യഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."