'തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ'; കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചയുടനെ സമരപ്പന്തമായി കണ്ണന്‍ ഗോപിനാഥന്‍
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ മുംബൈയിലെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ കസ്റ്റഡിയിലെടുത്ത പൊലിസിന് പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പൊലിസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതോടെ കണ്ണന്‍ ഗോപിനാഥനെ പൊലിസ് വിട്ടയച്ചു.
തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ അകമ്പടിയായി അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്.
Araria today. It is just beginning Mr @AmitShah. Understand this country and its strength is beyond your mental comprehension & 2nd grade level crookedness. #Resistance #NoToCAB #NoToNRC https://t.co/3TlHF6cphG pic.twitter.com/Z4mYVKbKLj
— Kannan Gopinathan (@naukarshah) December 13, 2019
അല്‍പ്പം മുന്‍പാണ് കണ്ണന്‍ ഗോപിനാഥനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. മറൈന്‍ ഡ്രൈവില്‍ നടക്കാനിരുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതോടെയാണ് കസ്റ്റഡിയില്‍ എടുത്തത്.
'തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ'- പുറത്തിറങ്ങിയ ഉടനെ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."