HOME
DETAILS
MAL
സമകാലിക ഇന്ത്യൻ സാഹചര്യങ്ങളെ മതേതര സമൂഹം അവബോധത്തോടെ നേരിടുക: പ്രൊ: കെ. ആലി കുട്ടി മുസ്‌ലിയാർ
backup
December 13 2019 | 17:12 PM
ജിദ്ദ: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി നിരവധി പുതിയ നിയമനിർമാണങ്ങളാണ് കേന്ദ്ര സർക്കാർ നടത്തികൊണ്ടിരിക്കുന്നതെന്നും ഒരു പ്രത്യേക സമുദായത്തെ പാർശ്വവത്കരികാൻ സംഘപരിവാര സംഘടനകൾ വർഷങ്ങളായി നടത്തിവരുന്ന ഫാസിസ്റ്റ് അജണ്ടയാണ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സർക്കാർ ഇപ്പോൾ ഭരണഘടനക്ക് വിരുദ്ധമായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലി കുട്ടി മുസ്‌ലിയാർ പറഞ്ഞു. സമസ്ത കോഴിക്കോട് നടത്തുന്ന പൗരത്വ സംരക്ഷണ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മറ്റി നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ രണ്ടാമതും അധികാരത്തിൽ വന്ന ശേഷം ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമാക്കിയാണ് യു.എ.പി.എ മുതൽ ഏറ്റവും അവസാനം പൗരത്യഭേതഗതി ബില്ല് വരെ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നതെന്നും ഭരണഘടന അനുവദിച്ചു തരുന്ന തുല്യ നീതി രാജ്യത്തെ എല്ലാ പൗരന്മാർക്കും വക വെച്ചു നൽകുവാൻ രാജ്യം ഭരിക്കുന്നവർ തയ്യാറാവണമെന്നും ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ ഇത്തരം നീതി നിഷേധത്തിനെതിരിൽ ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്യാസികൾ ഒരുമിച്ചു പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പൗരന്മാരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഈ അവസരത്തിലാണ് സമസ്ത പൗരത്വ സംരക്ഷണ സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ സഊദി ദേശീയ കമ്മറ്റി വർക്കിംഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ മൗലവി അറക്കൽ പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. സഅദ് നദവി യാമ്പു, അബൂബക്കർ ദാരിമി ആലംപാടി, ഹംസ ഫൈസി, എം.സി സുബൈർ ഹുദവി, എൻ.പി അബൂബക്കർ ഹാജി, മുസ്തഫ ഫൈസി ചേരൂർ പ്രസംഗിച്ചു. എസ്.ഐ.സി സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും, നൗഷാദ് അൻവരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."