HOME
DETAILS
MAL
വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണം: ബ്രിട്ടീഷ് കോടതി ഉത്തരവ്
backup
December 10 2018 | 12:12 PM
ലണ്ടന്‍: കോടികള്‍ തട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിജയ് മല്യയെ വിട്ടുനല്‍കണമെന്ന് ബ്രിട്ടീഷ് കോടതി വിധി. എന്നാല്‍ വിധിക്കെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാം. വിട്ടുനല്‍കണമെന്ന കേസില്‍ കഴിഞ്ഞവര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ മല്യ ഇതുവരെ ജാമ്യത്തിലായിരുന്നു.
കിങ്ഫിഷര്‍ കമ്പനിയുടെ പേരില്‍ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയതാണ് മല്യയ്ക്കെതിരായ കേസ്.
ഇന്ത്യ നിരവധി തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കേസില്‍ തനിക്ക് തിരിച്ചടി നേരിടുമെന്ന് സൂചന കിട്ടിയ മല്യ, വായ്പ തിരിച്ചടക്കാന്‍ തയ്യാറാണെന്ന് ഇടയ്ക്കിടെ ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."