വേങ്ങര എസ്.എസ് റോഡ് ഗതാഗതപ്രശ്നം; പൊലിസ് വിളിച്ച ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
വേങ്ങര: എസ്.എസ് റോഡിലെ ഗതാഗതക്കുരുക്ക് പ്രശ്നപരിഹരത്തിനായി പൊലിസ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ വേങ്ങര പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എസ്.ഐ കെ അബ്ദുല്‍ ഹക്കീമും പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടിയും സംയുക്തമായാണ് യോഗം വിളിച്ചുചേര്‍ത്തത്. എസ്.എസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എസ്.എസ് റോഡ് സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതായിരുന്നു പ്രശ്ന തുടക്കം. ഇതിനെ ചോദ്യം ചെയ്ത് ഓട്ടോ ഡ്രൈവര്‍മാരും രംഗത്തെത്തി. ഇവര്‍തമ്മിലുണ്ടായ വാക്കേറ്റം സംഘര്വസ്ഥയിലെത്തി.
തുടര്‍ന്ന് പൊലിസ് ഇരുകൂട്ടരേയും ചര്‍ച്ചക്കു വിളിച്ചെങ്കിലും യോഗതീരുമാനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.
സംസ്ഥാന പാതഭാഗത്തു നിന്ന് എസ്.എസ് റോഡിലെ കോയപ്പാപ്പ യാറം വരെയുളള ഭാഗത്ത് പത്തില്‍ കൂടുതല്‍ ഓട്ടോകളോ സ്വകാര്യവാഹനങ്ങളോ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു യോഗതീരുമാനം. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പെര്‍മിറ്റുളള മുഴുവന്‍ ഓട്ടോകള്‍ക്കും ടൗണില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തീരുമാനത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. പി.കെ അബുത്വാഹിര്‍(എസ്.ടി.യു), എം.എ അസീസ് (ഐ.എന്‍.ടി.യു.സി), ഇസ്മാഈല്‍ ചേറൂര്(സി.ഐ.ടി.യു), സി. ഫൈസല്‍(എ.ഐ.ടി.യു.സി)നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."