മുരിക്കല്‍ റോഡിലെ ഡ്രൈനേജ് നിര്‍മാണം ഡി.വൈ.എഫ്.ഐ തടഞ്ഞു
പരപ്പനങ്ങാടി: നാടുകാണി, പരപ്പനങ്ങാടി പാതയുടെ നിര്‍മാണ പ്രവൃത്തിയില്‍ മുരിക്കല്‍ റോഡില്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്രൈനേജ് നിര്‍മാണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രദേശത്തെ ഡിവിഷന് കൗണ്‍സിലര്‍ ഭൂമി കൈയേറി കെട്ടിടം നിര്‍മിച്ചുവെന്നും കൈയേറ്റക്കാരെ സംരക്ഷിച്ചാണ് അധികൃതര്‍ ഡ്രൈനേജ് നിര്‍മാണം നടത്തുന്നതെന്നും ആരോപിച്ചാണ് തടഞ്ഞത്.
തുടര്‍ന്ന് റോഡ് ഉപരോധസമരവും നടത്തി. പരപ്പനങ്ങാടി പൊലിസും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ താലൂക്ക് സര്‍വേ നടത്തിയതിന് ശേഷം തടഞ്ഞുവച്ച നിര്‍മാണ പ്രവൃത്തി പുനരാരംഭിക്കാന്‍ നടപടിയായി. ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് ശാശ്വത പരിഹാരമാകുന്ന ഈ ഡ്രൈനേജ് നിര്‍മാണം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മുടങ്ങരുതെന്നും എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന് എ.പി മുജീബ്, എ അഫ്താബ്, കെ ഖാലിദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."