HOME
DETAILS

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കനക്കുന്നു

  
backup
December 14 2019 | 02:12 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf

 

 


കെ. സുരേന്ദ്രന്റെ
പ്രസ്താവനയ്‌ക്കെതിരേ
എ.എ റഹീം


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരേ ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രസ്താവനയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെത്തന്നെയാണ് റഹീമിന്റെ മറുപടി.
പൗരത്വ നിയമ ഭേദഗതി മൂത്ത മോദി വിരോധി ദീദിയുടെ ബംഗാളില്‍ മാത്രമല്ല കേരളത്തിലും നടപ്പിലാക്കുമെന്നാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം വിരട്ടല്‍ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതിയെന്നുമാണ് എ.എ റഹീം തിരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നത്. ശബരിമല വിവാദ കാലത്ത് കെ. സുരേന്ദ്രന്‍ ഹാന്‍സ് ചുണ്ടില്‍വയ്ക്കുന്നതിനെ ഓര്‍മിപ്പിച്ചാണ് എ.എ റഹീം ചുരുട്ടി ചുണ്ടില്‍വച്ചാല്‍ മതിയെന്ന് പറഞ്ഞത്. രണ്ട് പോസ്റ്റുകള്‍ക്ക് താഴെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്.
മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നതെന്നും ബംഗാളില്‍ സി.പി.എം ഭരിച്ചിരുന്ന കാലത്ത് ഒരാളെയും മതത്തിന്റെ പേരില്‍ കൊല്ലാന്‍ പോയിട്ട് ഒന്നു പോറലേല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും ഒരു വര്‍ഗീയ കലാപവും നടന്നില്ലെന്നും റഹീം പോസ്റ്റില്‍ പറയുന്നു. ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി. എന്നിട്ടായിരുന്നു കലാപങ്ങള്‍. ഇന്ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. കേരളം തലയുയര്‍ത്തി നില്‍ക്കും. ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാടെന്നും റഹീം പറയുന്നു. ജനങ്ങള്‍ തീയിട്ട ബി.ജെ.പി ഓഫിസുകള്‍ കാണൂവെന്നും റഹീം ഓര്‍മിപ്പിക്കുന്നുണ്ട്.


പൗരത്വ നിയമത്തില്‍ സംസ്ഥാനത്തിന്
പരിമിതമായ അധികാരം: കെമാല്‍ പാഷ


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കുകയും രാഷ്ട്രപതി ഒപ്പിട്ടശേഷം ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ കേരളത്തിനാകില്ലെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ.
നിയമം നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളിയ കെമാല്‍ പാഷ, ഇത് രാഷ്ട്രീയക്കാരുടെ വിവരക്കേടാണെന്നും സുപ്രഭാതത്തോട് പറഞ്ഞു. ഇത്തരത്തിലൊരു നിയമം നിലവിലുള്ളത് ഇസ്‌റാഈലില്‍ മാത്രമാണ്. ജൂതന്മാരുടെ ചുവടുപിടിച്ച് തയാറാക്കിയിട്ടുള്ള നിയമത്തിലൂടെ ലോകത്താകമാനമുള്ള ഹിന്ദുക്കളെയും ഇന്ത്യയിലേക്കെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പൗരത്വ വിഷയത്തില്‍ സംസ്ഥാനത്തിന് പരിമിതമായ അധികാരങ്ങളാണുള്ളത്.
പൗരത്വ അപേക്ഷയുമായി ബന്ധപ്പെട്ട് ജനനവിവര പട്ടിക (നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതിനു മാത്രമാണ് സംസ്ഥാനത്തിന് കഴിയുക.
അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ജനനവിവര പട്ടിക സംസ്ഥാനത്തിന്റെ താല്‍പര്യത്തിനനുസരിച്ച് നല്‍കിയാല്‍പ്പോലും കേന്ദ്രം അവരുടെ സംവിധാനം ഉപയോഗിച്ച് പരിശോധിക്കുമെന്നും കെമാല്‍ പാഷ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago