HOME
DETAILS
MAL
അധികൃതര്‍ മുറിച്ച മരങ്ങള്‍ ദേശീയപാതയോരത്ത് തന്നെ
backup
August 03 2017 | 18:08 PM
തിരൂരങ്ങാടി: മുറിച്ചുമാറ്റിയ മരങ്ങള്‍ ദേശീയപാതയില്‍നിന്നും നീക്കം ചെയ്തില്ല. കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍. മൂന്നിയൂര്‍ പടിക്കല്‍ ടൗണില്‍ ദേശീയപാതയോരത്താണ് ഭീമന് മരങ്ങള്‍ മരങ്ങള്‍ വെട്ടി കഷ്ണങ്ങളാക്കി കൂട്ടിയിട്ടിരിക്കുന്നത്.
പാതയോര വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയപ്പോള്‍ മുറിച്ചുമാറ്റപ്പെട്ടവയാണ് ഇവ. എന്നാല്‍ മാസങ്ങള്‍ കടന്നുപോയിട്ടും അധികൃതര്‍ ഈഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പാത വീതികൂട്ടി ടാറിങ് നടത്തിയതോടെ ശേഷിക്കുന്ന ഭാഗത്താണ് മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ജി.എം.എല്‍.പി സ്കൂള്‍, മന്ഷഉല് ഉലൂം മദ്റസ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ കടന്നുപോകുന്ന വഴി വഴിയാണിത്. ഇവിടെ മരക്കഷ്ണങ്ങള്‍ വഴിമുടക്കിയതോടെ വിദ്യാര്ഥികള്ക്കടക്കമുള്ളവരുടെ കാല്‍നടയാത്ര പ്രയാസത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."