തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയ്ക്ക് പിന്തുണയറിയിച്ച് പ്രവാസി നേതാക്കള്‍ ഒത്തുകൂടി
തിരൂര്‍: ശിഹാബ് തങ്ങള്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ജനുവരിയില്‍ നാടിനു സമര്‍പ്പിക്കുവാന്‍ സമയ ബന്ധിതമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വവിധ പിന്തുണയും ഉറപ്പ് നല്‍കി പ്രവാസി സംഘടനാ നേതാക്കള്‍ തിരൂരില്‍ ഒത്തുകൂടി.
ശിഹാബ് തങ്ങളുടെ വിയോഗദിനത്തിലാണ് ആശുപത്രി സൈറ്റില്‍ ഒത്തുകൂടിയത്. ആതുര സേവനത്തോടൊപ്പം, ഒരു മികച്ച ജീവകാരുണ്യ പ്രവര്‍ത്തന കേന്ദ്രമാക്കി കൂടി ഈ ആശുപത്രിയെ മാറ്റാന്‍ ജി.സി.സി കെ.എം.സി.സി നേതാക്കള്‍ തീരുമാനിച്ചു. ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.ഇ.ഒ. ഡോ. രാജു ജോര്‍ജ്, മണ്ഡലം ലീഗ് ട്രഷറര്‍ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി, ഡയറക്ടര്‍മാരായ കെ.പി മുഹമ്മദ് കുട്ടി ഹാജി (സഊദി ), അമ്മേങ്ങര അബ്ദുല്ലക്കുട്ടി (മസ്‌കറ്റ്), മുസ്തഫ കടവത്ത് (ദുബൈ), ബഷീര്‍ കുഞ്ഞ് (റാസല്‍ ഖൈമ), ശിഹാബുദ്ധീന്‍ തങ്ങള്‍, പി.കെ അലിമോന്‍ (അല്‍- ഐന്‍) ഇസ്മാഈല്‍ വാലിയില്‍ (ദിബ്ബാ), അബ്ദുസലാം താനാളൂര്‍ (ദമാം തഖ്ബാ), വി.പി.മുസ്തഫ (ജിദ്ദ), ഷാഫി കീഴേടത്തില്‍ (അബൂദാബി ), കെ കുഞ്ഞിമൂസ, എന്‍.പി റഫീഖ്, അബ്ദുല്‍ മജീദ് പറവണ്ണ, ഇ അബ്ബാസലി ,കെ.എം ഹസ്സന്‍, പി.ആര്‍.ഒ ശംസുദ്ദീന്‍ കുന്നത്ത്, മാനേജര്‍ കെ.പി ഫസലുദ്ധീന്‍, ഇബ്രാഹിം ഹാജി, ഇ മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."