സമസ്ത പുനരധിവാസ പദ്ധതി ഫണ്ട് വിതരണോദ്ഘാടനം 16ന്
കോഴിക്കോട്: പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്റസകളും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 16ന് വൈകിട്ട് നാലിന് കോഴിക്കോട് സമസ്ത അങ്കണത്തില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികള്‍, സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും.ദുരിതബാധിത പ്രദേശങ്ങള്‍ മുഫത്തിശുമാര് നേരിട്ട് സന്ദര്‍ശിച്ച് വിവരശേഖരം നടത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നത്. സംസ്ഥാന തല ഉദ്ഘാടന വേളയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് കോഴിക്കോടും തുടര്‍ന്ന് വിവിധ ജില്ലകളില്‍ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."