പൊന്നാനി എം.ഇ.എസ് കോളജില്‍ എസ്.എഫ്.ഐ വിളയാട്ടം; ഓഫിസ് അടിച്ചുതകര്‍ത്തു കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു പൊന്നാനി എം.ഇ.എസ് കോളജില്‍ എസ്.എഫ്.ഐ വിളയാട്ടം; ഓഫിസ് അടിച്ചുതകര്‍ത്തു
പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വിളയാട്ടം. കോളജ് തെരഞ്ഞെടുപ്പിനായുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദേശപത്രിക തള്ളിയതിനെ തുടര്‍ന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഓഫിസും ക്ലാസ്മുറികളും ലാബും അടിച്ചുതകര്‍ക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് അധ്യാപകര്‍ക്കും പരുക്കേറ്റു.
10നു നടക്കുന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം മൂന്നുവരെയായിരുന്നു പത്രിക സമര്‍പ്പിക്കാന്‍ അവസരം. ഇന്നലെ പത്രികകള്‍ സൂക്ഷ്മപരിശോധന നടത്തുമ്പോള്‍ എസ്.എഫ്.ഐ സമര്‍പ്പിച്ച വൈസ് ചെയര്‍പേഴ്സന്റെയും യു.യു.സി യുടെയും പത്രിക തള്ളി. പേര് തെറ്റി എഴുതിയതും മത്സരിക്കേണ്ട സ്ഥാനം തെറ്റിച്ചതുമാണ് പത്രിക തള്ളാന്‍ കാരണമായത് .
എസ്.എഫ്.ഐയുടെ പത്രിക തള്ളിയതോടെ ചരിത്രത്തിലാദ്യമായി യു.ഡി.എസ്.എഫിലെ ശ്രുതി ചെയര്‍പേഴ്സണായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയായിരുന്നു സംഘര്‍ഷം. വിദ്യാര്‍ഥികള്‍ ഓഫിസും പ്രിന്‍സിപ്പലിന്റെ റൂമും അടിച്ചുതകര്‍ത്തു. കോളജിലെ ജനല്‍ ചില്ലുകളും കസേരയും വാതിലുകളും തകര്‍ത്തിട്ടുണ്ട്. തുടര്‍ന്നു കനത്ത പൊലിസ് കാവലിലാണ് കോളജില്‍നിന്നു കുട്ടികള്‍ പുറത്തേക്കു പോയത്. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
നിലവിലെ സാഹചര്യത്തില്‍ പത്തിനു തെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് അറിയുന്നത്. എസ്.എഫ്.ഐക്കു വന്‍ ഭൂരിപക്ഷമുള്ള കോളജാണ് പൊന്നാനി എം.ഇ.എസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."