HOME
DETAILS
MAL
മുപ്പതിന് മുന്‍പ് ജില്ലയില്‍ മുഴുവനായും ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും
backup
August 03 2017 | 18:08 PM
പുത്തനത്താണി: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരപരിപാടികളുടെ പ്രചരണാര്‍ഥം മുപ്പതിനു മുന്‍പായി ജില്ലയില്‍ മുഴുവനായും ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ജില്ലാ കണ്വന്ഷന് തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കിുഞ്ഞികോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ അഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. പി.എം.കെ കാഞ്ഞിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധ സമിതി സംസ്ഥാന കണ്‍വീനര്‍ പി.പി.എ അസീസ് സമര പരിപാടികള്‍ വിശദീകരിച്ചു. എ.കെ മുസ്തഫ തിരൂരങ്ങാടി, സൊറാബ് കൊടക്കടന്, കെ.ടി കുഞ്ഞാലി ഹാജി, സറീന ഹസീബ്, വി.കെ.എം ഷാഫി, കെ.പി വഹീദ, ഫൈസല്‍ ഒതായി, ഫാഇസ് വിളഞ്ഞിപുലാന്‍, പി അഫ്സല് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."