എടപ്പാള്‍ ടൗണില്‍ വഴിയോര വാണിഭം പുനരാരംഭിച്ചു; ഗതാഗതക്കുരുക്കും
എടപ്പാള്‍: പട്ടാമ്പി റോഡില്‍ വീണ്ടും വഴിയോര വാണിഭം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് എടപ്പാള്‍ പട്ടാമ്പി റോഡിലെ വഴിയോര കച്ചവടം പൂര്‍ണമായും നീക്കം ചെയ്തത്. വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് വഴിയോര വാണിഭം നീക്കണമെന്ന് മന്ത്രി നിര്‍ദേശിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസും പൊതുമരാമത്ത് വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് ഇവ നീക്കം ചെയ്യുകയായിരുന്നു. ഇതിനെതിരേ വഴിയോര വ്യാപാരികള്‍ സംഘടിച്ച് രംഗത്തെത്തിയെങ്കിലും അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഹോസ്പിറ്റലിന് സമീപം മുതല്‍ പട്ടാമ്പി ഭാഗത്തേക്ക് ടെന്റ് കെട്ടി ഇന്നലെ മുതല്‍ വ്യാപാരം ആരംഭിച്ചത്. ഗതാഗതക്കുരുക്കുമൂലം വീര്‍പ്പുമുട്ടുന്ന ഇവിടെ റോഡരികിലെ കച്ചവടം വീണ്ടും ഗതാഗതകുരുക്ക് രൂക്ഷമാക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇത്തരം കച്ചവടങ്ങള്‍ ഒഴിങ്ങ പ്രദേശങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്. ആവശ്യമുന്നയിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."