HOME
DETAILS
MAL
പാലാരിവട്ടം പാലത്തില്‍ ഫെബ്രുവരി 21ന് ഭാരവണ്ടികള്‍ കയറ്റും: കോണ്‍ട്രാക്ടേഴ്സ് അസോ.
backup
December 14 2019 | 02:12 AM
കൊച്ചി: പാലാരിവട്ടം പാലത്തില്‍ ഫെബ്രുവരി 21ന് ഭാരവണ്ടികള്‍ കയറ്റുമെന്ന് കേരളാ ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്.
പാലത്തില്‍ ലോഡ് ടെസ്റ്റ് നടത്തി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നവംബര്‍ 21ലെ ഹൈക്കോടതി വിധി അട്ടിമറിക്കുന്നതിന് കേരള സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഭാരവണ്ടികള്‍ കയറ്റുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പാലത്തിന്റെ ശക്തി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഭാരവണ്ടികള്‍ കൊണ്ട് പാലം നിറയ്ക്കും. അതിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെങ്കില്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ബിനു മാത്യു, എം.ആര് സത്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."