വിദേശമദ്യ ഷോപ്പ്; കുറ്റിപ്പാലയില്‍ തുറക്കാന്‍ നീക്കം സജീവം
എടപ്പാള്‍: സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നതോടെ കണ്ടനകത്ത് പൂട്ടിയ വിദേശ മദ്യഷോപ്പ് കുറ്റിപ്പാലയില്‍തന്നെ തുറക്കാന്‍ അണിയറയില്‍ നീക്കം സജീവമായി. ഇതിനായി കെട്ടിടമുടമക്ക് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചതായി സൂചനയുണ്ട്.
കെട്ടിടമുടമയും ബിവറേജസ് കോര്‍പറേഷനും സംയുക്തതമായാണ് കോടതിയെ സമീപിച്ചത്. ഇതിലാണ് അനുകൂല വിധി ലഭിച്ചത്. പൊലിസിന്റെ സഹായത്തോടെ ബിവറേജസ് ഔട്ട്‌ലറ്റ് തുറക്കാനാണ് നീക്കം നടക്കുന്നത്. നേരത്തെ വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിലെ ഈ കെട്ടിടത്തില്‍ മദ്യശാല തുടങ്ങാന്‍ ശ്രമം നടന്നിരുന്നു.
ഇതിന്റെ ഭാഗമായി ഇവിടെ കണ്ടെത്തിയ കെട്ടിടത്തില്‍ രണ്ടു കെയ്‌സ് മദ്യം ഇറക്കുകയും കംപ്യൂട്ടറുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ മദ്യവിരുദ്ധ സമിതികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരേ രംഗത്തുവന്നതോടെ ശ്രമം ഉപേക്ഷിച്ചു. നാട്ടുകാര്‍ രാപ്പകല്‍ സമരം ചെയ്താണ് നീക്കത്തെ ചെറുത്തത്. മദ്യശാല ആരംഭിക്കുന്നതിനെതിരേ പഞ്ചായത്തും പ്രമേയം പാസാക്കി.
അതേസമയം, സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് അണിയറ നീക്കം സജീവമായത്. നിയമപരമായി ഇതിനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്.
ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ നീക്കണമെന്ന കോടതി വിധിയെ തുടര്‍ന്നാണു സംസ്ഥാനപാതയോരത്ത് കണ്ടനകത്ത് സ്ഥിതിചെയ്യ്തിരുന്ന ബവ്‌റിജസ് മദ്യശാല മാസങ്ങള്‍ക്കു മുന്‍പ് പൂട്ടിയത്. ഈ മദ്യശാലയാണ് കുറ്റപ്പാലയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. ഇത്തരമൊരു നീക്കം നടന്നാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനുള്ള ശ്രമത്തിലാണ് മദ്യവിരുദ്ധ സമിതികളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."