HOME
DETAILS

ഒമാനില്‍ പ്രവാസി വിസ നിരോധനം നീട്ടിയേക്കും

  
backup
December 10 2018 | 21:12 PM

%e0%b4%92%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%b0

#റഹ്മാന്‍ നെല്ലാങ്കണ്ടി

മസ്‌കറ്റ്: ഒമാനില്‍ പ്രവാസിവിസ നിരോധനം വരുന്ന ജനുവരി അവസാനത്തോടെ അവസാനിക്കുമെങ്കിലും നിയന്ത്രണം തുടരാന്‍ സാധ്യത. നിലവിലുള്ള 87 തൊഴില്‍ മേഖലകളിലെ വിസ നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലെ പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് ഡയരക്ടര്‍ ജനറല്‍ സലിം ബിന്‍ നാസര്‍ അല്‍ ഹദ്‌റമി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, അക്കൗണ്ടിങ്, ഫിനാന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, ഭരണ നിര്‍വഹണം, മനുഷ്യ വിഭവങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലാണ് നിയന്ത്രണം ഉള്ളത്. ഇത് സ്വദേശികള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും വിദേശികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു.
ഒമാനികള്‍ക്കു ജോലി നല്‍കുന്നതില്‍ വിസ നിരോധനം എത്രത്തോളം വിജയിച്ചു എന്നു തിട്ടപ്പെടുത്താന്‍ ഒരു പഠനം ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പുനരവലോകനം ചെയ്യും. 2018 ജനുവരി 28 നാണ് ആറ് മാസത്തേക്ക് നിയന്ത്രണം നിലവില്‍ വരുന്നത്. പിന്നീട് മറ്റൊരു ആറു മാസത്തേക്ക് കൂടി മാനവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഇത് നീട്ടുകയായിരുന്നു.
പബ്ലിക് അതോറിറ്റി ഫോര്‍ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ഡവലപ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും പബ്ലിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ ഇന്‍ഷുര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമല്ല. രാജ്യത്തെ യുവതലമുറയെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ മന്ത്രാലയം പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ആദ്യത്തെ ആറ് മാസം കൊണ്ട് തന്നെ 25,000 തൊഴിലവസരങ്ങള്‍ നല്‍കാന്‍ മന്ത്രാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി 40,000 ഒമാനികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്‍കിയിട്ടുണ്ട്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം 25 നും 29 നും ഇടയിലുള്ളവരില്‍ തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് കഴിഞ്ഞ മാസം 13.6 ശതമാനം ആയി കുറഞ്ഞു. 30 നും 34 നും ഇടയില്‍ പ്രായമുള്ളവരുടെ ഇടയില്‍ ഇത് 11 ശതമാനമായും 35 മുതല്‍ 39 വയസിനിടയില്‍ ഇത് 7.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago