HOME
DETAILS
MAL
വിതുര കേസ്: മൂന്നാംഘട്ട വിചാരണ ജനുവരി 14 മുതല്‍
backup
December 10 2018 | 21:12 PM
കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ മൂന്നാംഘട്ട വിചാരണ ജനുവരി 14ന് ആരംഭിക്കും. കൊല്ലം സ്വദേശി സുരേഷ് ഒന്നാം പ്രതിയായ 21 കേസുകളുടെ വിചാരണയാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ ആരംഭിക്കുക.പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രധാനപ്പെട്ട മൂന്നു സാക്ഷികള്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി സമന്‍സയച്ചു. വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് നിലവിലുള്ളത്. രണ്ടുഘട്ടമായി പൂര്‍ത്തിയാക്കിയ വിചാരണയില്‍ നടന് ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. രാജഗോപാല്‍ പടിപ്പുര ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."