നാല് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം: സമസ്ത മദ്‌റസകളുടെ എണ്ണം 9879
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി നാല് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9879 ആയി.
നൂറുല്‍ ഹുദാ മദ്‌റസ എംബേകല്ല് (ദക്ഷിണ കന്നട), ബിദായത്തുല്‍ ഇസ്‌ലാം മദ്‌റസ താഴെവെള്ളിയോട് (കോഴിക്കോട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ തിരുവഴാംകുന്ന് (പാലക്കാട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ ഇബ്‌രി (മസ്‌കത്ത്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
2019 ഏപ്രില്‍ രണ്ട് മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ മദ്‌റസകള്‍ക്ക് മധ്യവേനല്‍ അവധി നല്‍കാനും ലക്ഷദ്വീപുകളിലെ മദ്‌റസ മാനേജ്‌മെന്റ് ഭാരവാഹികളുടെയും മുഅല്ലിം പ്രതിനിധികളുടെയും സംയുക്ത ശില്‍പശാല ഈമാസം 26, 27 തിയതികളില്‍ മടവൂര്‍ സി.എം മഖാം ഓഡിറ്റോറിയത്തില്‍ നടത്താനും യോഗം തീരുമാനിച്ചു.
സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് സംസ്ഥാനതല വിതരണോദ്ഘാടനം ഈമാസം 16ന് കോഴിക്കോടും തുടര്‍ന്ന് റെയ്ഞ്ച് തലങ്ങളിലും നടത്താനും തീരുമാനിച്ചു.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യാട്, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ടി.കെ പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."