ജലമെട്രോ: ആദ്യ ബോട്ട് 2019 ഡിസംബറില്‍
കൊച്ചി: ജലമെട്രോ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ബോട്ട് 2019 ഡിസംബറില്‍ സര്‍വിസ് ആരംഭിക്കും. കെ.എം.ആര്.എല്ലുമായി കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ. മാര്ട്ടിന് നേ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ചു. കേരളത്തിലെ ജര്‍മന്‍ ധനസഹായമുള്ള ഏറ്റവും വലിയ പ്രൊജക്ടാണ് ജലമെട്രോ. 582 കോടി രൂപയാണ് ജര്‍മനിയുടെ വികസന ബാങ്കായ കെ.എഫ്.ഡബ്ല്യു നല്‍കുന്നത്.
ഭൂമി ഏറ്റെടുക്കലും വളരെ വേഗത്തിലാണ് നടക്കുന്നത്. ദ്വീപുകളിലെ പ്രധാന വഴികളില്‍ നിന്നു ജെട്ടികളിലേക്കുള്ള റോഡുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനവും നടന്നുവരികയാണ്. കൂടാതെ ഈ മേഖലയില്‍ ദ്വീപ് നിവാസികള്‍ക്ക് കടകളും കിയോസ്കുകളുമൊക്കെ സ്ഥാപിക്കാനുള്ള സൗകര്യവും ചെയ്തുകൊടുക്കുന്നുണ്ട്. മട്ടാഞ്ചേരി, മരട്, പിഴല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ടാകും. 50 സീറ്റുകളുള്ള 55 ബോട്ടും 100 സീറ്റുള്ള 23 ബോട്ടുമാണ് പദ്ധതിയില്‍ ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."