HOME
DETAILS
MAL
വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാളുകള്‍: മുഖ്യമന്ത്രി
backup
December 10 2018 | 21:12 PM
തിരുവനന്തപുരം: വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാളുകള്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്ത്രീകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനാലാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വനിതാമതില്‍ സംഘടിപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി മനുഷ്യാവകാശ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച 'സധൈര്യം മുന്നോട്ട്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുന്‍പ് ഓരോ അനാചാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴും ഇതുപോലെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
മന്ത്രി കെ.കെ ശൈലജ ചടങ്ങില്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."