ബി.ജെ.പി ചരിത്രം വളച്ചൊടിക്കുന്നു: രമേശ് ചെന്നിത്തല
മലപ്പുറം: ഇന്ത്യയുടെ ചരിത്രം തമസ്കരിക്കാനും വളച്ചൊടിക്കാനുമാണ് ബി.ജെ.പി സര്‍ക്കാരിന്റെ നീക്കമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പാഠപുസ്തകവും കരിക്കുലവും മാറ്റിയെഴുതാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കാനാകാതെ മതവികാരം ഇളക്കിവിട്ടു ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും ആയിരം മോദിമാര്‍ വിചാരിച്ചാലും ഈ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി ഓഫിസില്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ചരിത്ര സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയാണോ കോണ്‍ഗ്രസാണോ മുഖ്യശത്രുവെന്നറിയാതെ നില്‍ക്കുകയാണ് കേരളത്തിലെ സി.പി.എമ്മെന്നും ചെന്നിത്തല പരിഹസിച്ചു.
ആര്യാടന് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി.ടി അജയ്മോഹന്, വി.എ കരീം, കെ.പി അബ്ദുല്‍ മജീദ്, ഇ. മുഹമ്മദ്കുഞ്ഞി, ബാബുരാജ്, എന്‍.കെ മുഹ്സിന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."