യൂത്ത് കോണ്‍ഗ്രസ് ജനമനസുണര്ത്തല് സദസ് നടത്തി
ആലുവ: യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി സായാഹ്ന ജനമനസുണര്ത്തല് സദസ് നടത്തി. ആലുവ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിനു മുന്നില്‍ നടന്ന സദസ് യു.ഡി.എഫ് ജില്ല ചെയര്മാന് എം.ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ചാലക്കുടി പാര്‍ലമെന്റ് പ്രസിഡന്റ് പി.ബി. സുനീര്‍, സംസ്ഥാന സെക്രട്ടറി കെ.എസ്. ബിനീഷ് കുമാര്‍, ഡി.സി.സി സെക്രട്ടറിമാരായ പി.എന്‍ ഉണ്ണികൃഷ്ണന്, ബാബു പുത്തനങ്ങാടി, മണ്ഡലം പ്രസിഡണ്ടമാരായ അബ്ദുല്‍ റഷീദ്, ഹസീം ഖാലിദ്, എ.കെ. ധനേഷ്, മുഹമ്മദ് ഷാഫി, ലിന്റോ പി ആന്റൂ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തോപ്പില്‍ അബു, ദിലീപ് കപ്രശ്ശേരി, ലത്തീഫ് പുഴിത്തറ, എം. ടി. ജേക്കബ്, കെ.കെ ജമാല്‍, ഫാസില്‍ ഹുസൈന്, ജി. മാധവന് കുട്ടി, പി.വി എല്‍ദോസ്, ബാബു കൊല്ലംപറമ്പില്‍, പി.കെ. രമേശ് , രാജേഷ് മഠത്തിമൂല, കെ.എച്ച്. ഷാജി, മനു മൈക്കിള്‍, വിപിന്‍ ദാസ്, ഷെമീര്‍ മീന്ത്രക്കല്‍, എം.എ.കെ. നജീബ്, സിറാജ് ചേനക്കര, മീനു ഗണേഷ്, ബാബു കണ്ണന്, രഹന് രാജ്, സുധീഷ് കപ്രശ്ശേരി, അജ്മല്‍ കാംബായി, അബ്ദുല്‍ ലത്തീഫ്, പി.എച്ച്. അസ് ലാം, എ.എ. അജ്മല്‍, എം.എസ്. സനു, അക്സര്‍ അമ്പലപ്പറമ്പ്, അന്‍വര്‍ കുഞ്ചാട്ടുകര, നവാസ് ചെന്താര, കാസിം പുല്ലാട്ട്, പി.ജെ. സുനില്‍ കുമാര്‍, പീറ്റര്‍ നരികുളം, സി.പി. നൗഷാദ്, നസീര്‍ ചൂര്‍ണ്ണിക്കര, പി.സി. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും മെഡിക്കല്‍ കോളജ്, പൊട്രോള്‍ പമ്പ്, ഗ്യാസ് എജന്‍സി എന്നിവ അനുവദിക്കുന്നതില്‍ വന്‍ കോഴ നടത്തിയ ബി.ജെ.പി നേതാക്കളുടെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സായാഹ്ന ജന മനസുണര്‍ത്തല്‍ സദസ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."