പ്രവര്‍ത്തനം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകണം: ഉമ്മന്‍ചാണ്ടി
കാക്കനാട്: കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാകരുതെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃക്കാക്കര മണ്ഡലത്തിലെ 106,110 ബൂത്ത് കമ്മിറ്റികളുടെ സംയുക്ത കുടുംബ സംഗമം കരിമക്കാട് എളവക്കാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൂത്ത് കമ്മിറ്റികള്‍ മുഴുവന്‍സമയ പ്രവര്‍ത്തന കേന്ദ്രങ്ങളാകണം. നാടിന്റെ എല്ലാ വികസന രംഗങ്ങളിലും കോണ്‍ഗ്രസിന്റെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് കഴിയണമെന്നും ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.
ബൂത്ത് പ്രസിഡന്റ് കെ.എം. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, കെ.പി.സി.സി. സെക്രട്ടറി എം. പ്രേമചന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റ് പി.ഐ. മുഹമ്മദാലി, മുന്‍ നഗരസഭാ ചെയര്‍മാന്‍ ഷാജി വാഴക്കാല, കെ.എം അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ചികിത്സാധനസഹായവും പെന്‍ഷന്‍ പദ്ധതിയും ചടങ്ങില്‍ ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."