HOME
DETAILS

ശബരിമല: ആറാം ദിവസവും നിയമസഭ തടസപ്പെട്ടു

  
backup
December 10 2018 | 21:12 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%86%e0%b4%b1%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae

തിരുവനന്തപുരം: ശബരിമലയെചൊല്ലി ആറാം ദിവസവും നിയമസഭ തടസപ്പെട്ടു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, ഡോ. എന്‍. ജയരാജ് എന്നിവര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ തടസപ്പെടുത്തിയത്. രാവിലെ ചോദ്യോത്തര വേള ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സ്പീക്കറുടെ ഡയസിനു മുന്നിലേക്ക് നീങ്ങി.
ഇതിനിടയില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ബി.ജെ.പി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗം ഒ. രാജഗോപാലും പി.സി ജോര്‍ജും വാക്കൗട്ട് നടത്തി. ബ്രൂവറി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സ്പീക്കറുടെ ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ എല്‍.എല്‍.എമാര്‍ മുദ്രാവാക്യം മുഴക്കി സഭ തടസപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ ആവശ്യം ശൂന്യവേളയില്‍ അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം പിന്നോട്ട് പോയില്ല.
ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തിലാക്കി 9.32ന് സഭ പിരിഞ്ഞു. സഭ തുടങ്ങുന്നതിനു മുന്‍പ് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സത്യഗ്രഹം എട്ടാം ദിവസത്തിലേക്കു കടന്ന സാഹചര്യത്തില്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സ്പീക്കര്‍ തന്റെ നിസഹായവസ്ഥ പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു.
അതേസമയം, നിയമസഭക്കു മുന്നില്‍ മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ബ്രൂവറി, ഡിസ്റ്റിലറിക്ക് ശേഷം സര്‍ക്കാരിന്റെ മറ്റൊരു വലിയ അഴിമതി ഞങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നതിനാല്‍ സര്‍ക്കാരിന് സഭ പിരിയണമെന്നുണ്ടായിരുന്നതായും ചെന്നിത്തല ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago