പൗരത്വ ബില്‍: ഹര്‍ത്താലില്‍ യൂത്ത് ലീഗിനു ബന്ധമില്ല, പ്രവര്‍ത്തകര്‍ സഹകരിക്കരുതെന്നു പി.കെ ഫിറോസ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഈ മാസം 17ന് ചില സംഘടനകളും വ്യക്തികളും പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മുസ്ലിം യൂത്ത് ലീഗിന് പങ്കില്ലെന്നും ഹര്‍ത്താലില്‍ യൂത്തു ലീഗ് പ്രവര്‍ത്തകര്‍ സഹകരിക്കരുതെന്നും സംസ്ഥാന ജറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഫേസ് ബുക്കിലാണ് ഫിറോസ് ഈക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഡിസംബര്‍ 17ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരേയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ ഹര്‍ത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരു പങ്കുമില്ലെന്നാണ് യൂത്ത് ലീഗ് വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
17 ലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബര്‍ 17ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. പ്രസ്തുത ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്)
പി.കെ ഫിറോസ് (ജനറല്‍ സെക്രട്ടറി)
മുസ്ലിം യൂത്ത് ലീഗ്
കേരള സ്റ്റേറ്റ് കമ്മിറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."