HOME
DETAILS
MAL
പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുടെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നു വി. മുരളീധരന്: കേന്ദ്രമന്ത്രിക്കെതിരേ വനിതാ മാധ്യമപ്രവര്‍ത്തകര്‍, വിവാദമായതോടെ പ്രസ്താവന തിരുത്തി മന്ത്രി തടിയൂരി
backup
December 14 2019 | 08:12 AM
തൃശൂര്‍: വനിതാ സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം.രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്.
കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന് വാര്‍ഷിക സമ്മേളനത്തിലായിരുന്നു വി. മുരളീധരന് രാധാകൃഷ്ണനെ പിന്തുണച്ച് രംഗത്തെത്തിയത്.
മന്ത്രിയുടെ പ്രസ്താവനക്കെതിരേ വനിതാ മാധ്യമപ്രവര്‍ത്തര്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതോടെ വി. മുരളീധരന് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."