മംഗളവനം സംരക്ഷണസദസും മനുഷ്യചങ്ങലയും
കൊച്ചി: പഴയ റെയില്‍വെ സ്റ്റേഷന്‍ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 188 മരങ്ങള്‍ മുറിക്കുന്നതില്‍ പ്രതിഷേധിച്ച് മംഗളവനം സംരക്ഷണസദസും മനുഷ്യചങ്ങലയും സംഘടിപ്പിക്കുന്നു.
മംഗള വനത്തിലെ ബഫര്‍ സോണില്‍ പെടുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്ന റെയില്‍വെയുടെ നിലപാടില്‍ പ്രതിഷേധിച്ച് നടക്കുന്ന കൂട്ടായ്മയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും, ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.അഞ്ചിന് വൈകിട്ട് നാലിന് മംഗള വന സംരക്ഷണ സദസ് നടത്തും.
16ന് വൈകിട്ട് നാലിന് മനുഷ്യചങ്ങലയും ഉണ്ടാകും.പരിസ്ഥിതി വിദഗ്ധന്‍ മാധവ ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികളും ജനപ്രതിനിധികളും മനുഷ്യ ചങ്ങലയില്‍ അണിനിരക്കും.
പരിസ്ഥിതി സംരക്ഷണ മേഖലയായ മംഗളവനത്തെ കൂടി ബാധിക്കുന്ന നടപടിയില്‍ നിന്നും റെയില്‍വെ പിന്മാറണമെന്ന് പ്രൊഫ.കെ.യു.ഗോപാലന്‍ പറഞ്ഞു.കൗണ്‍സിലര്‍ ദീപക് ജോയിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."