ദിലീപിന്റെ ഭൂമിയില്‍ ഉപഗ്രഹ സര്‍വേ ഇല്ലെന്ന് അധികൃതര്‍
പറവൂര്‍: നടന് ദിലീപിന്റെ കരുമാലൂരിലെ ഭൂമിയില്‍ ഉപഗ്രഹ സര്‍വേ ഇല്ലെന്ന് അധികൃതര്‍. എന്നാല്‍ പെരിയാറിന്റെ തീരത്തെ പുറമ്പോക്ക് ഭൂമി കൈയേറ്റം അളന്നു തിട്ടപ്പെടുത്താന്‍ പ്രത്യേക സര്‍വെ സ്കോഡിനെ നിയമിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഉപഗ്രഹ സര്‍വേ നടത്താനായി കലക്ടര്‍ക്ക് അപേക്ഷ കൈമാറിയിട്ടില്ലെന്നും പറവൂര്‍ തഹസില്‍ദാര്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു. കൈയേറ്റം അളന്നുതിട്ടപ്പെടുത്തുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തില്‍ പ്രത്യേക സര്‍വെ സ്കോഡിനെ നിയമിക്കാനായി കലക്ടര്‍ക്കും ജില്ലാ സര്‍വേ സുപ്രണ്ടിനും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു.
കരുമാലൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ നടന്നിട്ടുള്ള കൈയേറ്റങ്ങളെ സംബന്ധിച്ച വിശദശാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച്ച മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നൂറ് ഏക്കറിലധികം പുറമ്പോക്ക് ഭൂമി കൈയേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എത്രയും വേഗം തഹസില്‍ദാര്‍ മുമ്പെകെ എത്തിക്കണമെന്നും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍തന്നെ പുറമ്പോക്ക് മുഴുവനായും അളന്നു തിട്ടപ്പെടുത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."