HOME
DETAILS

ജീവിത സായാഹ്നത്തിലും പാചക ജോലിയില്‍ തുടരുകയാണ് അബ്ദുല്ലാക്ക

  
backup
December 11 2018 | 02:12 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%af%e0%b4%be%e0%b4%b9%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%9a

എടച്ചേരി: ജീവിതത്തിലെ നൂറ് സംവത്സരങ്ങള്‍ പിന്നിട്ടെങ്കിലും പാചകം എന്ന തന്റെ ഇഷ്ടജോലി ഉപേക്ഷിക്കാന്‍ തയാറല്ല എടച്ചേരിയിലെ തോട്ടോളി സ്വദേശിയായ ഒറോളി അബ്ദുല്ലാക്ക. കഴിഞ്ഞ 80 വര്‍ഷക്കാലമായി ഇരിങ്ങണ്ണൂര്‍ തോട്ടോളിയിലെ ഒറോളി അബ്ദുല്ലാക്ക തന്റെ ഇഷ്ട വിനോദവും ജീവിതമാര്‍ഗവുമായ പാചകപ്പണി ജീവിതത്തിന്റെ സായംസന്ധ്യയിലും തുടരുകയാണ്.
20ാം വയസില്‍ നാട്ടിലെ ഓത്തു പള്ളിയില്‍ നബിദിന പരിപാടിക്ക് ഭക്ഷണമുണ്ടാക്കിയാണ് ഈ രംഗത്തേക്ക് ഒരു 'പ്രൊഫഷനല്‍' പാചകക്കാരനായി എത്തുന്നത്. നാട്ടുകാര്‍ സ്‌നേഹപൂര്‍വം 'ഒറോളി' എന്ന് വിളിക്കുന്ന അബ്ദുല്ലാക്കയെ രുചിയൂറുന്ന ഭക്ഷണമൊരുക്കുന്ന ആളെന്ന നിലയില്‍ പ്രദേശത്തെ കൊച്ചു കുട്ടികള്‍ക്കു പോലും സുപരിചിതനാണ്.അരങ്ങേറ്റം കുറിച്ച തോട്ടോളി ഓത്തു പള്ളിയില്‍ അന്ന് വെറും മൂന്നര കിലോ അരി കൊണ്ട് 20 കുട്ടികള്‍ക്കും ഉസ്താദുമാര്‍ക്കും ഭക്ഷണമുണ്ടാക്കിയത് ഇന്നും കൃത്യമായി ഓര്‍ത്തെടുക്കുകയാണ് ഈ പ്രായം ചെന്ന 'ചെറുപ്പക്കാരന്‍'.
പിന്നീടങ്ങോട്ട് ഒറോളിക്ക് തിരക്കുള്ള നാളുകളായിരുന്നു. ഇരിങ്ങണ്ണൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലും, പള്ളികളിലും, മദ്‌റസകളിലെ നബിദിനമുള്‍പ്പെടെയുള്ള മുഴുവന്‍ പരിപാടികളിലും സ്ഥിരം പാചകക്കാരനായിരുന്ന ഒറോളി കുറച്ചു കാലം കേരളത്തിന് പുറത്ത് ഹോട്ടലുകളിലും ജോലി ചെയ്തിട്ടുണ്ട്.
ഭക്ഷണം ഉണ്ടാക്കുന്നതിലുള്ള അതേ ശ്രദ്ധയും കൃത്യതയും അത് സമയനിഷ്ഠ പുലര്‍ത്തി കഴിക്കുന്ന കാര്യത്തിലും പുലര്‍ത്തിപ്പോരുന്നതാണ് ഇതിന് കാരണം. ജീവിത ശൈലീ രോഗങ്ങള്‍ ആധുനിക സമൂഹത്തിന്റെ ഭാഗമായി മാറിയപ്പോഴും നീണ്ട ജീവിതകാലത്തിനിടെ കാര്യമായ ഒരു അസുഖവും തനിക്ക് പിടിപെട്ടില്ലെന്ന് പറയുമ്പോള്‍ പടച്ച റബ്ബിനെ സ്തുതിക്കാനും ഒറോളി മറന്നില്ല.
ജോലി നിര്‍വഹിക്കാന്‍ പോലും കണ്ണട വേണ്ടാത്ത ഒറോളിയുടെ കാഴ്ചശക്തിയും, കേള്‍വിയും, നാട്ടുകാരെ ആശ്ചര്യപ്പെടുത്തുകയാണ്. ആഴ്ചകള്‍ തോറും നടക്കുന്ന പള്ളികളിലെ സ്വലാത്തിനും മറ്റു അന്നദാന പരിപാടികള്‍ക്കും ഭക്ഷണമൊരുക്കുന്നതും ഇദ്ദേഹം തന്നെയാണ്. കളിയാം വെള്ളി ആണ്ടു നേര്‍ച്ചയുടെ മുഖ്യപാചകക്കാരനും ഒറോളി തന്നെ.
നൂറിന്റെ നിറവിലും ഒരു ചെറുപ്പക്കാരനെ പോലെ പാചകത്തിലെ പുത്തന്‍ രീതികള്‍ പുതുതലമുറയില്‍ നിന്ന് പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഒറോളി എന്നറിയപ്പെടുന്ന പ്രായത്തെ വെല്ലുന്ന ഈ പാചക വിദഗ്ധന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  17 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  17 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  17 days ago