യുവാവിന്റെ ചികിത്സാ സാഹയത്തിനായി ബസുകളുടെ കാരുണ്യ സര്‍വിസ്
ഫറോക്ക്: നിര്‍ധനായ യുവാവിന്റെ ചികിത്സയ്ക്കായി ബസുകളുടെ കാരുണ്യ ഓട്ടം. ബാബ മോട്ടേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബേപ്പൂരില്‍ നിന്ന് പുതിയാപ്പ, മെഡിക്കല്‍ കോളേജ്, പന്തീരാങ്കാവ് റൂട്ടുകളിലോടുന്ന മൂന്നു ബസുകളുടെ ഇന്നലത്തെ കലക്ഷനും ജീവനക്കാരുടെ വേതനവുമാണ് സാന്ത്വന പ്രവര്‍ത്തനത്തിനായി നീക്കിവച്ചത്.
ഇരുവൃക്കകളും തകരാറിലായ വേങ്ങേരി തണ്ണീര്‍പന്തല്‍ കാഞ്ഞിരവയല്‍ റംഷീദിനാണു ധനസഹായം നല്‍കുന്നത്. യുവാവ് ചികിത്സാ സഹായം തേടുന്നതറിഞ്ഞ് ബസുകളുടെ ഒരു ദിവസത്തെ കലക്ഷന്‍ നല്‍കാന്‍ ഉടമകളായ എ. നവാസും എന്‍.ടി തര്‍ജാസും തീരുമാനിക്കുകയായിരുന്നു.
ബസിനു മുന്നില്‍ പ്രത്യേക ബാനര്‍ പതിച്ചായിരുന്നു സര്‍വിസ് നടത്തിയത്. രാവിലെ ഏഴിനു തുടങ്ങി രാത്രി പത്തുവരെ നീണ്ട സര്‍വിസില്‍ പലരും യാത്രാ നിരക്കിനെക്കാള്‍ കൂടുതല്‍ തുക നല്‍കി സഹായിച്ചു. ഓള്‍ കേരള പ്രൈവറ്റ് ബസ് മെംബേഴ്‌സ് സംസ്ഥാന പ്രസിഡന്റ് സി.പി മണിലാലും ജനറല്‍ സെക്രട്ടറി ജംഷീര്‍ കൊണ്ടോട്ടിയും ചേര്‍ന്ന് യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു.
എ. നവാസ്, എന്‍.ടി തര്‍ജാസ്, എന്‍.കെ കാര്‍ത്തികേയന്‍, എം. സജിത്ത്, എന്‍.കെ ജംഷീര്‍, പി. സഞ്ജയ്, സി. ജംഷീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."