പ്ലാസ്റ്റിക് നിരോധനം; പ്രതിഷേധ മാര്‍ച്ചും കടയടപ്പ് സമരവും നാളെ
മുക്കം: ജനുവരി മുതല്‍ മുക്കം നഗരസഭയില്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരേ നാളെ രാവിലെ 10 ന് നഗരസഭാ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സംയുക്ത വ്യാപാര സംഘടന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ചിനോടനുബന്ധിച്ച് രാവിലെ 10 മുതല്‍ 12 വരെ വരെ മുക്കത്തെ കടകള്‍ അടച്ചിടും. മുക്കം നഗരസഭയില്‍ മാത്രം പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമീപ പഞ്ചായത്തുകളില്‍ കൂടി നിരോധനം നടപ്പിലാക്കിയാല്‍ സഹകരിക്കാമെന്നും വ്യാപാരികള്‍ പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് കച്ചവടത്തെ നേരിട്ട് ബാധിക്കുന്ന പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് ഈ മേഖലയെ തകര്‍ക്കുന്നതിന് തുല്യമാണ്. പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ മുന്‍കൈ എടുക്കുന്നില്ലെന്നും തീരുമാനവുമായി അധികൃതര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള വ്യാപാരി വ്യവസായി സമിതി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന് കോയ വിഭാഗം) എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധ പ്രകടനം നടത്തുക. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.സി നൗഷാദ്, സിദ്ദീഖ് (ഫര്ണിച്ചര്ലാന്ഡ്), കെ.എം കുഞ്ഞവറാന്, ടി.എ അശോക്, വിമല്‍ ജോര്‍ജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."