HOME
DETAILS
MAL
അധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി
backup
December 11 2018 | 02:12 AM
കോഴിക്കോട്: തടഞ്ഞുവച്ച അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, 1979നു ശേഷമുള്ള സ്‌കൂളുകളിലെ നിയമനപ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണം ഉപേക്ഷിക്കുക, എയ്ഡഡ് സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോഴിക്കോട് മേഖലയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
ഇന്നലെ രാവിലെ 9.30ന് നടന്ന ധര്‍ണ താമരശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍ ജോണ്‍ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപതാ വികാരി ജനറാള്‍ മോണ്‍ തോമസ് പനയ്ക്കല്‍ അധ്യക്ഷനായി. താമരശ്ശേരി രൂപത മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. അഗസ്ത്യന്‍ മഠത്തില്‍പറമ്പില്‍, വിപിന്‍ എം. സെബാാസ്റ്റ്യന്‍, സജി ജോണ്‍, എം.എ.എബ്രഹാം, ബിജു മാത്യു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."