മണ്ഡലം തലത്തില്‍ മുസ്‌ലിംലീഗ് സമര സംഗമങ്ങള്‍ 12ന്
മണ്ണാര്‍ക്കാട്: കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലെ ആസ്ഥാനത്ത് 12ന് വൈകുന്നേരം നാലു മണിക്ക് സമര സംഗമങ്ങള്‍ നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുക, വ്യാപകമായ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ബി.ജെ.പി നേതാക്കള്‍ നടത്തിയ അഴിമതികള്‍ കാര്യക്ഷമമായി അന്വേഷിക്കുക, പാചക വാതക സബ്‌സിഡി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് പ്രതിഷേധ സമരസംഗമങ്ങള്‍ നടത്തുന്നത്.
മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒന്‍പതിന് രാവിലെ 10മണിക്ക് പഴേരി പാലസില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കളത്തില്‍ അബ്ദുല്ല, മരക്കാര്‍ മാരായമംഗലം, പി.എ തങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."