HOME
DETAILS
MAL
ഷെഹീന്റെ വേദനകള്‍ പാടി ഹുസ്‌ന നേടി
backup
December 11 2018 | 02:12 AM
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹുസ്‌ന അറബി പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയപ്പോള്‍ തെളിഞ്ഞത് ഒരു പിതൃസഹോദരന്റെ സ്‌നേഹവും മറ്റൊരു പിതൃസഹോദരന്റെ ക്രൂരതയും. ആനക്കയം പാലത്തില്‍നിന്ന് പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മുഹമ്മദ് ഷഹീന്റെ വേര്‍പാടുണ്ടാക്കിയ വേദനയാണ് കവിതയായി അവതരിപ്പിച്ചത്. പിതൃസഹോദരന്റെ കൊടുംക്രൂരതയെ ശക്തമായി അപലപിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം.
ചാത്തമംഗലം ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ് അധ്യാപകനായ പിതാവ് മുഹമ്മദ് യാസീന്‍ നിസാമിയുടെ രചനയില്‍ പിതൃസഹോദരന്‍ മുഈനുദ്ദീന്റെ പരിശീലനത്തിലാണു മലപ്പുറം എടപ്പാള്‍ പൂക്കരത്തറ ദാറുല്‍ ഹിദായ ഓര്‍ഫനേജ് എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാഥിനിയായ ഹുസ്‌ന പദ്യവേദിയില്‍ ഈ വിലാപകാവ്യം ആലപിച്ചത്. റജുലയാണ് മാതാവ്. കെ.എം ബഷീര്‍ മുസ്‌ലിയാര്‍ പിതാമഹനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."