മണ്ണാര്‍ക്കാട് പരാതിപരിഹാര അദാലത്ത് നടത്തി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോയക മണ്ഡലം എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന്റേയും ജില്ലാ കലക്ടര്‍ മേരിക്കുട്ടിയുടെയും നേതൃത്വത്തില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.
അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്കായി നടത്തിയ അദാലത്തില്‍ 1848 പരാതികളാണ് ലഭിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പ്, റവന്യു വകുപ്പ് തുടങ്ങിയ മേഖലകളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. രാവിലെ 10 മണിയോടെ തുടങ്ങിയ പരാതി പരിഹാര അദാലത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. സാധാരക്കാരായ ജനങ്ങള്‍ അവരുടെ റേഷന്‍ കാര്‍ഡ് പ്രയോറിറ്റിയിലേക്ക് മാറ്റുന്നതിന്റെ അപേക്ഷയുമായാണ് എത്തിയിരുന്നത്. കിട്ടിയ പരാതികള്‍ക്ക് 15 ദിവസത്തിനകം മറുപടി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു.
അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി മുഖ്യാഥിതിയായിരുന്നു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജ അധ്യക്ഷയായി. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മുഹമ്മദ് ഇല്ല്യാസ്, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മെഹര്‍ബാന്‍ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം എം. ജിനേഷ്, അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ഇ. ചന്ദ്രശേഖരകുറുപ്പ് സ്വാഗതവും, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ റഷീദ് ആലായന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."