തങ്ങളുടെ സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കില്ല: ജോസ് കെ മാണി
കോട്ടയം: തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച സീറ്റുകള്‍ പി.ജെ ജോസഫ് പക്ഷം മോഹിക്കേണ്ടെന്ന് ജോസ് വിഭാഗം. തങ്ങള്‍ തന്നെ ഈ സീറ്റുകളില്‍ മത്സരിക്കുമെന്നും ജോസ്.കെ മാണി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് (ജോസ് വിഭാഗം) സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച നിയമസഭ സീറ്റുകള്‍ ജോസ് വിഭാഗത്തിന് നല്‍കില്ലെന്ന് നേരത്തെ പി.ജെ ജോസഫ് വ്യക്തമാക്കിയിരുന്നു.
കേരള കോണ്‍ഗ്രസിലെ ധാരണ അനുസരിച്ചാണ് അന്നു മത്സരിച്ചത്. ആ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. ഭാഗ്യാന്വേഷികള്‍ പലയിടത്തേക്കും മാറുന്നുണ്ട്. ഞങ്ങളുടെ സീറ്റ് ആരും മോഹിക്കേണ്ടതില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. പി.ജെ ജോസഫ് പാലായിലെ സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കാതെ യു.ഡി.എഫിനെയാണ് വഞ്ചിച്ചത്.
കേസുകള്‍ വരും പോകും. കേസുകള്‍ തിരിച്ചടിയാണെന്ന് കരുതുന്നില്ല. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് കോടതിയയെ സമീപിക്കുന്നത്. ഏതാണ് യഥാര്‍ഥ പാര്‍ട്ടി, ചിഹ്നം ആര്‍ക്ക് എന്നീ കാര്യങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെതാണ് അന്തിമതീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം. പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ രേഖകളില്‍ സംശയമുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
അച്ചടക്ക നടപടിയെന്നു പറഞ്ഞു ജോസഫ് പേടിപ്പിക്കേണ്ട. കേസ് തോറ്റെന്നു പറഞ്ഞ് ഭീണിപ്പെടുത്തുകയാണ് ജോസഫ് വിഭാഗം. അടച്ചിട്ട മുറികൡല്‍ യോഗം വിളിച്ച് സ്റ്റിയിങ് കമ്മിറ്റി, സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നെന്ന് ജോസഫ് വിഭാഗം പറയുന്നത്.
ഞങ്ങളുടെ യോഗങ്ങളെല്ലാം പരസ്യമായിട്ടാണ്. മാധ്യമങ്ങള്‍ ലൈവായി ഇത് സംപ്രേക്ഷണം ചെയ്യുകയാണ്. കേരള കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."