പരാതി പരിഹാര അദാലത്ത്: ലഭിച്ചത് 1465 പരാതികള്‍
പടിഞ്ഞാറങ്ങാടി: തൃത്താല മണ്ഡലത്തിലെ വിവിധ വകുപ്പുകളിലായി തീര്‍പ്പ് കല്‍പ്പിക്കാത്ത വിവിധ പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്നും, പുതിയ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്നുമായി തൃത്താല റസ്റ്റ് ഹൗസിലേക്ക് അദാലത്ത് നടത്തി. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു അദാലത്ത് നടന്നത്.
റവന്യൂ, പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ്, സിവില്‍ സപ്ലേയ്‌സ് വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പഞ്ചായത്ത്, വിദ്യാഭ്യാസം, ഫോറസ്റ്റ്, എക്‌സൈസ്, പൊലിസ്, മൃഗസംരക്ഷണം, സഹകരണം എന്നിങ്ങനെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥന്‍ മാരാണ് അദാലത്തില്‍ പങ്കെടുക്കുകയും ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുകയും ചെയ്തത്.
തൃത്താല മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും പ്രസിഡന്റുമാരും മറ്റു അംഗങ്ങളും അദാലത്തില്‍ പങ്കെടുത്തു. വിവിധ വകുപ്പുകള്‍ക്കും പ്രത്യേക സക്ഷനുകള്‍ തിരിച്ചായിരുന്നു പരാതികള്‍ സ്വീകരിച്ചത്.
ആകെ 1465 പരാതികളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അക്ഷയ വഴി 52, താലൂക്ക് സപ്ലെ ഓഫിസ് 618, കെ.എസ്.ഇ.ബി 12, പട്ടികജാതി വികസനം 22, വാട്ടര്‍ അതോറിറ്റി 9, പൊലിസ് 5, എക്‌സൈസ് 4, സഹകരണം 15, ഗ്രാമവികസനം 10, ഐ.സി.ഡി.എസ് 5, സാമൂഹ്യ നീതി 3, സബ് കലക്ടര്‍ ഒറ്റപ്പാലം 58, ജല സേവനം 15, പഞ്ചായത്ത് 173, താലൂക്ക് ഓഫീസ് പട്ടാമ്പി 250, ജില്ലാ കലക്ടര്‍, ബാങ്ക്, മറ്റുള്ളവയും കൂടി 214 എന്നിങ്ങനെയാണ് വിവിധ വകുപ്പുകള്‍ക്ക് ലഭിച്ച പരാതികള്‍.
എല്ലാ പരാതികളും പതിനഞ്ച് ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍ അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ മേരിക്കുട്ടി ഐ.എ.എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദിരാദേവി, കെ.വി ഹിള്‌റ്, എം.വി ബിന്ധു, പി.പി ശശീധരന്‍, ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."