HOME
DETAILS
MAL
ട്രെയിനില്‍ യുവതിയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
backup
December 11 2018 | 02:12 AM
കോഴിക്കോട്: ട്രെയിനില്‍ യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചയാള്‍ പൊലിസ് പിടിയില്‍. മലപ്പുറം പവഞ്ചിന രണ്ടത്താണി കടിയാമ്പുറത്ത് ഷംസുദ്ദീന് (44) ആണ് പിടിയിലായത്. ഇന്നലെ രാവിലെ മലബാര്‍ എക്സ്പ്രസിലായിരുന്നു സംഭവം. ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കൊയിലാണ്ടി സ്വദേശിനിയുടെ നാലു പവന്റെ സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്. ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ വിവരമറിയിക്കുകയും എം.ഒ.പി പൊലിസുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി റെയില്‍വേ പൊലിസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതി മുന്‍പ് രണ്ടിലധികം പോക്സോ കേസില്‍ നാലുവര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."